Tuesday, April 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം: എല്ലാ രാജ്യങ്ങൾക്കും എതിരെ 20 ശതമാനം തീരുവയ്ക്ക് സാധ്യത

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം: എല്ലാ രാജ്യങ്ങൾക്കും എതിരെ 20 ശതമാനം തീരുവയ്ക്ക് സാധ്യത

വാഷിങ്ടൺ: ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്) വൈറ്റ് ഹൗസിൽ നടക്കും. പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്  സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങൾക്കും എതിരെ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരി​ഗണിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.


പ്രഖ്യാപന ചടങ്ങിന് ‘മെയ്ക്ക് അമേരിക്ക വെൽത്തി എ​ഗെയ്ൻ’ എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കക്ക് ലഭിക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള എല്ലാ തീരുവകളും പിൻവലിക്കുമെന്ന് അറിയിച്ചു. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയുമായ അമേരിക്കയെ പിന്തുണക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന്  പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, സാമ്പത്തിക-വ്യവസായ മന്ത്രി എം.കെ. നിർ ബർക്കത്ത് എന്നിവർ  സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com