Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ...

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി.

ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് ടര്‍കാഷ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനം സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം നാവിക സേന ഈ മേഖലയിൽ സുരക്ഷ കാര്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് ടർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലേക്ക് എത്തിയ യുദ്ധകപ്പൽ ഈ ബോട്ടുകളെ വളഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments