Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവ്യാപാര യുദ്ധത്തിൽ യു.എസിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന

വ്യാപാര യുദ്ധത്തിൽ യു.എസിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന

വാഷിങ്ടൺ: വ്യാപാര യുദ്ധത്തിൽ യു.എസിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന. യു.എസുമായുള്ള അഭിപ്രായഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. എന്നാൽ, ചർച്ചകളിൽ ഇരുവിഭാഗത്തിനുംതുല്യമായ പ്രാധാന്യം വേണമെന്നും ചൈന ആവശ്യപ്പെട്ടു. യു.എസിന്റെ തീരുവക്കെതിരെ കടുത്ത നടപടികളെടുക്കാൻ നിർബന്ധിതരാവുമെന്നും ചൈന വ്യക്തമാക്കി.അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ചൈന ചുമത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി യു.എസ് ഉയർത്തിയിരുന്നു. ബുധനാഴ്ച മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തു.

നേരത്തെ യു.എസുമായുള്ള തീരുവ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ ചൈന അഭ്യർഥിച്ചിരുന്നു. തുടർച്ചയായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന സുസ്ഥിര നിക്ഷേപങ്ങൾ നടക്കുന്ന,ഗവേഷണങ്ങൾക്ക് ശക്തമായ പ്രാധാന്യം നൽകുന്നതാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞിരുന്നു. വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്നനിലയിൽഇന്ത്യയും ചൈനയും യു.എസിൻറെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം പരസ്പരണ ധാരണയിലും നേട്ടത്തിലുമധിഷ്ടിതമാണ്. ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നാൽ അമേരിക്ക ആഗോള ദക്ഷിണ രാജ്യങ്ങളുടെ വികസനാവകാശങ്ങൾക്കുമേൽ ചുമത്തുന്ന കൈകടത്തലുകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments