നൽകി നടി വിൻസി അലോഷ്യസ്. കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നൽകിയത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിൻസിയുടെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. അന്ന് നടന്റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല.എന്നാൽ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.’ഒരു നടൻ സിനിമാ സെറ്റിൽവെച്ച് ലഹരി ഉപയോഗിച്ച് ന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തത്’ എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. വിൻസിയിൽ നിന്നും എക്‌സൈസ് വകുപ്പ് വിവരങ്ങൾ തേടാൻ ഇരിക്കെയാണ് ആ നടൻ ഷൈൻ ടോം ചാക്കോയാണെന്നും പരാതി നൽകിയെന്നുമുള്ള വിവരം പുറത്തുവരുന്നത്.
നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി
RELATED ARTICLES



