കൊച്ചി: ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.നടി വിൻസി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തുന്ന സമയത്താണ് സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഷൈനിന്‍റെ മുറിയില്‍ നിന്ന് ലഹരി ഉപകരണങ്ങള്‍ കണ്ടെത്തി.ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കും. ഷൈന്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ ഷൈൻ ടോം ചാക്കോക്കെതിരെ ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ ‘അമ്മ’ക്കും വിൻസി അലോഷ്യസ് പരാതി നല്‍കിയത്.



