Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഖലിസ്ഥാൻ ഭീകരന്‍ ഹര്‍പ്രീത് സിങ്ങിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു

ഖലിസ്ഥാൻ ഭീകരന്‍ ഹര്‍പ്രീത് സിങ്ങിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു

വാഷിങ്ടണ്‍: ഖലിസ്ഥാൻ ഭീകരന്‍ ഹര്‍പ്രീത് സിങ്ങിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ നടന്ന നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രതിയുടെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു.

കാലിഫോര്‍ണിയയില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു.

ഹര്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ രേഖമൂലം അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.മെക്‌സിക്കോ വഴി അനധികൃതമായാണ് ഹര്‍പ്രീത് അമേരിക്കയിലേക്ക് കടന്നത്. അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇയാള്‍ അമേരിക്കയില്‍ താമസിക്കുകയായിരുന്നു. ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments