ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. സെരി ബാഗ്‌ന എന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മൂന്ന് പേർ മരിച്ചു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 100ലധികം ആളുകളെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം. റംബാൻ ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലാണ് മൂന്ന് പേർ മരിച്ചത്.



