Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസുപ്രീം കോടതിയെ വിമർശിച്ച് ബി.ജെ.പി നേതാവ് നിഷികാന്ത്

സുപ്രീം കോടതിയെ വിമർശിച്ച് ബി.ജെ.പി നേതാവ് നിഷികാന്ത്


ഡൽഹി: സുപ്രീം കോടതിയെ വിമർശിച്ചുകൊണ്ടുള്ള ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ വിമർശനം വിവാദത്തിൽ. സുപ്രീം കോടതി നിയമം പാസാക്കുകയാണെങ്കിൽ പാർലമെന്റ് പ്രവർത്തനം അവസാനിപ്പിക്കട്ടെ എന്നാണ് ദുബെയുടെ വിവാദ പ്രസ്തവന. രാജ്യത്ത് നടക്കുന്ന എല്ലാ സിവിൽ യുദ്ധങ്ങൾക്കും കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ ആരോപിച്ചു.
‘നിയമം സുപ്രീം കോടതി പാസാക്കുമെങ്കിൽ പാർലമെന്റ് പൂട്ടിക്കെട്ടട്ടെ. രാജ്യത്ത് മതയുദ്ധങ്ങൾക്കെല്ലാം കാരണം സുപ്രീം കോടതിയാണ്. സുപ്രീം കോടതി പരിധികൾ ലംഘിച്ച് പ്രവർത്തിക്കുകയാണ്. എല്ലാത്തിനും സുപ്രീം കോടതിയിൽ പോകേണ്ടി വന്നാൽ പിന്നെ പാർലമെന്റും നിയമസഭയുമൊക്കെ അടച്ചിടണം.
നിയമന സംവിധാനങ്ങളോട് നിർദേശിക്കാൻ സുപ്രീം കോടതിക്ക് എങ്ങനെയാണ് കഴിയുക? ചീഫ് ജസ്റ്റിനെ നിയോഗിക്കുന്നത് സുപ്രീം കോടതിയാണ്. പാർലമെന്റാണ് രാജ്യത്തെ നിയമം നിർമ്മിക്കുന്നത്. പാർലമെന്റിനെ ഭരിക്കാമെന്നാണോ? എങ്ങനെയാണ് നിങ്ങൾക്ക് പുതിയ നിയമം നിർമ്മിക്കാനാകുക? ഏത് നിയമത്തിലാണ് പറയുന്നത് പ്രസിഡന്റ് മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന്? ഇതിനർത്ഥം നിങ്ങൾ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് എന്നാണ്. പാർലമെന്റ് കൂടുമ്പോൾ ഈ വിഷയത്തിൽ വിശദമായി ചർച്ച നടത്തും’, എന്നാണ് ദുബെ പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments