കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുവൈക്കിൽ വിപുലമായ സുരക്ഷാ കാമ്പയിനുമായി അധികൃതർ. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് കാമ്പയിന് നേതൃത്വം നൽകിയത്. കൂടാതെ നിരവധി ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സഹകരിച്ചു.
ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ റെസിഡൻഷ്യൽ വീടുകളിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ജനറൽ ഫയർ ഫോഴ്‌സ്, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, മാൻപവർ പബ്ലിക് അതോറിറ്റി തുടങ്ങിയ ഏജൻസികൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തു.



