Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ പെന്തെക്കൊസ്തൽ ഫെലോഷിപ്പ് കൺവൻഷൻ ഏപ്രിൽ 25, 26 തീയതികളിൽ

ഹൂസ്റ്റൺ പെന്തെക്കൊസ്തൽ ഫെലോഷിപ്പ് കൺവൻഷൻ ഏപ്രിൽ 25, 26 തീയതികളിൽ

ഫിന്നി രാജു, ഹൂസ്റ്റൺ

ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തെക്കൊസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ ഏപ്രിൽ 25, 26 തീയതികളിൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ (11120 South Post Oak Rd., Houston, TX 77035) വച്ച് നടക്കും.

മുഖ്യ പ്രഭാഷകൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) സന്ദേശം നൽകും. വെള്ളിയാഴ്ച രാത്രി 7 മുതൽ 9 വരെയും, ശനിയാഴ്ച വൈകിട്ട് 6:30 മുതൽ 9 വരെയും മീറ്റിംഗുകൾ നടക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് പാ. മാത്യൂ കെ. ഫിലിപ്പ് (പ്രസിഡന്റ്), പാ. ബിജു തോമസ് (വൈസ് പ്രസിഡന്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ജയ്മോൻ തങ്കച്ചൻ (ട്രഷറർ), ഡാൻ ചെറിയാൻ ( സോംഗ് കോർഡിനേറ്റർ), ജോൺ മാത്യൂ (മിഷൻ & ചാരിറ്റി കോർഡിനേറ്റർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായി ഉള്ള 16 പെന്തക്കോസ്തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ഡോ. സാം ചാക്കോ (സെക്രട്ടറി) – (609) 498-4823

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments