ന്യൂഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ വെച്ച് പറഞ്ഞ വാക്കുകൾ വിവാദമാകുന്നു. അമേരിക്കയിലെ ബോസ്റ്റണിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വാധീനങ്ങൾക്ക്
കീഴ്‌പ്പെട്ടുവെന്ന് പറഞ്ഞ രാഹുൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ ആളുകൾ വോട്ട് ചെയ്തതായി രാഹുൽ ഗാന്ധി പറഞ്ഞു.



