കൊച്ചി ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു.
വിദേശത്തായിരുന്ന കുടുംബം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി
ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ചു
RELATED ARTICLES



