സനാ: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ശക്തമായ ആക്രമണവുമായി യു.എസ്. ഇന്നലെ പുലർച്ചെ തലസ്ഥാനമായ സനായിലുണ്ടായ യു.എസ് വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഫർവാ ജില്ലയിലെ ജനവാസ മേഖലയിലും മാർക്കറ്റിലുമാണ് ആക്രമണമുണ്ടായതെന്ന് ഹൂതി അനുകൂല മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി വൈകി മരീബ്, ഹൊദൈദ, സാദ മേഖലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ചെങ്കടൽ തീരത്തുള്ള റാസ് ഇസാ എണ്ണ ടെർമിനലിൽ യു.എസ് നടത്തിയ ബോംബാക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നുണ്ട്. ഇതിനെതിരെയാണ് യു.എസിന്റെ സൈനിക നടപടി തുടരുന്നത്.
യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം: 12 മരണം
RELATED ARTICLES



