കൊച്ചി: സംഗീതപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരായ കേസിലെ തുടർ നടപടികൾ ഹൈകോടതി റദ്ദാക്കി. സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ റദ്ദാക്കിയത്. പ്രശ്നം ഒത്തുതീർപ്പാക്കിയതായി ഷാൻ റഹ്മാൻ സത്യവാങ്മൂലത്തിലൂടെ അറിയിച്ചതിനെത്തുടർന്നാണ് കേസ് അവസാനിപ്പിച്ചത്.
സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരായ കേസിലെ തുടർ നടപടികൾ ഹൈകോടതി റദ്ദാക്കി
RELATED ARTICLES



