കോഴിക്കോട്: മലയാളി വിദ്യാർത്ഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ, വടകര സ്വദേശിനി ഹെന്ന(21)ആണ് മരിച്ചത്.കോളജിലേക്ക് പോകുന്ന വഴിയിൽ ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. വടകര സ്വദേശി അസ്‌ലമിന്റെയും ചേളന്നൂർ സ്വദേശി സാജിദയുടെയും മകളാണ്. മാതാപിതാക്കൾക്കൊപ്പം ന്യൂജഴ്‌സിയിലാണ് ഹെന്ന താമസിച്ചിരുന്നത്.
മലയാളി വിദ്യാർത്ഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
RELATED ARTICLES



