Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമ്മാ ഫാമിലി കോൺഫറൻസ് : റെജിസ്ട്രേഷൻ ന്യൂയോർക്കിൽ പുരോഗമിക്കുന്നു

മാർത്തോമ്മാ ഫാമിലി കോൺഫറൻസ് : റെജിസ്ട്രേഷൻ ന്യൂയോർക്കിൽ പുരോഗമിക്കുന്നു

ജീമോൻ റാന്നി

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ഏപ്രിൽ 6, 13 എന്നീ തീയതികളിൽ ന്യൂയോർക്കിലുള്ള സെൻറ്. ജോൺസ്, ശാലേം , എന്നീ ഇടവകകൾ സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. ജോൺസൻ ശാമുവേൽ , റവ. വി.റ്റി. തോമസ് എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.

കോൺഫ്രൻസിൻറെ സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ് അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന അമേരിക്കയിൽ ജനിച്ചു വളർന്നവർക്കുള്ള ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക് എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി.

ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇടവകകൾ നൽകിയ മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം ഹൃദയംഗമായ നന്ദി അറിയിച്ചു.

തോമസ് ജേക്കബ് (ഷാജി), കുര്യൻ തോമസ്, സി.വി. സൈമൺകുട്ടി, ഏബ്രഹാം തരിയത്, റിയാ വർഗീസ്, മേരിക്കുട്ടി തരിയത്, ലില്ലിക്കുട്ടി സൈമൺ എന്നിവർ സന്ദർശക ടീമുകളിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments