തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കുകയും കാശ്മീർ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തിലും മുഖ്യമന്ത്രി ആഘോഷപൂർവം എ കെ ജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുൻ കെ പി സി സി അധ്യക്ഷൻ കെ മുരളീധരൻ. മലയാളികൾ ഉൾപ്പെടെയുള്ളവരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ഇതിനിടയിൽ കോടികൾ മുടക്കി ഉത്സവംപോലെ സർക്കാരിന്റെ വാർഷിക പരിപാടികളും നടത്താൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സി സിയുടെ പ്രഥമ മലയാളി അധ്യക്ഷൻ ചേറ്റൂർ ശങ്കരൻനായരുടെ 91 ാം ചരമവാർഷികം കെ പി സി സിയിൽ ആചരിച്ച് പ്രസംഗിക്കവെയാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കേ മുഖ്യമന്ത്രി എ കെ ജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം
RELATED ARTICLES



