Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSpecial report'ലോകത്തെ കീഴടക്കിയ പാവങ്ങളെ സ്നേഹിച്ച മാർപ്പാപ്പ'

‘ലോകത്തെ കീഴടക്കിയ പാവങ്ങളെ സ്നേഹിച്ച മാർപ്പാപ്പ’

ബ്ലെസ്സൺ ഹൂസ്റ്റൺ

ആഗോള കത്തോലിക്ക സഭയുടെ തലവനും ധാർമ്മികതയുടെ അപ്പോസ്തോലനുമായി അറിയപ്പെട്ടിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ വിട വാങ്ങി. ആകസ്മികമല്ലെങ്കിലും അപ്രതീക്ഷിതമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ വിടവാങ്ങൽ എന്ന് തന്നെ പറയാം. ഏതാനം നാളുകൾക്ക് മുൻപ് രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഒരു തിരിച്ചു വരവ് ഇല്ലയെന്ന് ഡോക്ടറുന്മ്മാർ വിധിഎഴുതിയെങ്കിലും അതിനെ തിരുത്തികൊണ്ട് ആരോഗ്യം വീണ്ടെടുത്തതുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരുച്ചു വരികയുണ്ടായി. വീണ്ടും മാർപ്പാപ്പ സജീവമായി രംഗത്ത് വന്നെങ്കിലും എല്ലാവരെയും ദുഃഖത്തിലാഴ്ത്തികൊണ്ട് മരണമെന്ന നിത്യ സത്യം അദ്ദേഹത്തെ പിടികൂടി.

ഫ്രാൻസിസ് അസ്സിസ്സിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാർപ്പാപ്പ അതുകൊണ്ടാണ് ഫ്രാസിസ് എന്ന പേര് മാർപ്പാപ്പ ആയപ്പോൾ സ്വീകരിക്കാൻ കാരണം. കത്തോലിക്ക സഭയിൽ അങ്ങനെ മാർപ്പാപ്പയ്ക്ക് ഫ്രാൻസിസ് എന്ന പേര് കിട്ടി. ഇതിനു മുൻപ് ഫ്രാൻസിസ് എന്ന പേര് ഒരു മാർപ്പാപ്പയും സ്വീകരിച്ചിട്ടില്ല. തൻറെ രണ്ട് മുഗാമികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാർപ്പാപ്പ ആയിരുന്നു ജോൺ പോൾ ഒന്നാമൻ. തൻറെ മുൻഗാമികളായ പോൾ ആറാമന്റെയും ജോൺ പതിമൂന്നാമന്റെയും പേരുകൾ സ്വകരിച്ചു് കൊണ്ടാണ് ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ ആയത്. അതിനുശേഷം കർദിനാൾ വോയിട്ടോവോ മാർപ്പാപ്പ ആയപ്പോൾ ആ പേര് തന്നെ പിന്തുടർന്ന് രണ്ടാമനായി. അതുപോലെ ഓരോ മാർപ്പാപ്പയ്ക്കും ഒരു വിളിപ്പേരുകളും സഭയും സമൂഹവും നൽകിയിരുന്നു. പോൾ ആറാമനെ ദിവ്യ കാരുണ്യ മാർപ്പാപ്പ എന്നാണ് വിളിച്ചിരുന്നത്. ജോൺ പോൾ ഒന്നാമൻ ഒരു മാസ്സം മാത്രമേ മാർപ്പാപ്പ ആയിരുന്നുള്ളു. ജോൺ പോൾ രണ്ടാമനെ തീർത്ഥടക മാർപ്പാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം മാർപ്പാപ്പാമാരിൽ ഏറ്റവും കൂടുതൽ ലോക രാഷ്ട്രങ്ങൾ സഞ്ചരിച്ചത് അദ്ദേഹമായിരുന്നു. ബെനഡിക്ട് പതിനാറാമനെ ജപമാലയുടെ മാർപ്പാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയെ കാരുണ്യത്തിന്റെ മാർപ്പാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. നൂറ്റിനാല്പത് കോടി ജനങ്ങളുള്ള കത്തോലിക്ക സഭയുടെ ആത്മീയ പിതാവാണ് മാർപ്പാപ്പ. അതോടൊപ്പം ധർമ്മികതയുടെ അപ്പോസ്തോലനുമാണ് മാർപ്പാപ്പ. ധർമ്മികമായതും മൂല്യാധിഷ്ഠിതവുമായ വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളാണ് ലോകം കേൾക്കുന്നതും അംഗീകരിക്കുന്നതും. അതുകൊണ്ടു തന്നെ മാർപ്പാപ്പയുടെ ഏതഭിപ്രായങ്ങൾക്കും വലിയ പ്രസക്തിയാണ് ലോകം നൽകുന്നത്. അതുകൊണ്ടുതന്നെ മാർപ്പാപ്പയുടെ അഭിപ്രായങ്ങളും പ്രവർത്തികളും വിവാദമാകുകയും ചെയ്യാറുണ്ട്. അതിൽ ഫ്രാൻസിസ് മാർപ്പാപ്പ മറ്റുള്ള മാർപ്പാപ്പാമാരേക്കാൾ ഒരു പാടി മുന്നിലായിരുന്നു. വിവാഹ മോചിതരാകാതെ വിവാഹം കഴിക്കരുതെന്ന് കത്തോലിക്ക സഭയുടെ പരാമരാഗത രീതിയെ മാറ്റിയെഴുതി കൊണ്ട് അതിന് തുടക്കം കുറിച്ചു. ട്രാൻസ്ജെന്ഡേഴ്സസിനെ അംഗീകരിച്ചതും മറ്റൊന്നായിരുന്നു. വർഗ്ഗീയ ലഹള ഉണ്ടായ മുസ്ലിം പ്രാതിനിധ്യമുള്ള രാജ്യങ്ങളിലെ ജനങ്ങളെ പുനരധി വസിപ്പിക്കാൻ സാഹചര്യമൊരുക്കണമെന്ന് അമേരിക്കയോടും യൂറോപ്പിനോടും അദ്ദേഹം പറഞ്ഞത് മറ്റൊന്നായിരുന്നു. അത് ഏറെ വിവാദത്തിന് കാരണമാകുകയും ചെയ്തു. ട്രംപിന്റ് ആദ്യ പ്രസിഡന്റ് പദവിയുടെ കാലയളവിൽ നടപ്പാക്കിയ അതിർത്തി മതിൽ വിഷയത്തിൽ മാർപ്പാപ്പ നടത്തിയ അഭിപ്രായ പ്രകടനം മറ്റൊരു വിവാദത്തിന് കാരണമായി. മതിലല്ല മറിച്ച് പാലമാണ് നിർമ്മിക്കേണ്ടതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ട്രംപിനെ ഏറെ ചൊടിപ്പിച്ചതായിരുന്നു ആ അഭിപ്രായ പ്രകടനം.

ട്രാൻസ്‍ജിന്റർ എന്നത് അംഗീകരിക്കണമെന്നും അവരും ദൈവത്തിന്റെ സൃഷ്ട്ടികളാണെന്നും പ്രബോധിപ്പിച്ചത് യാഥാസ്ഥിതികരായ കത്തോലിക്കർക്ക് അത്ര ദഹിച്ചില്ല. പുരോഗമത്തിൽ കൂടി സഭയെ നാശത്തിലേക്ക് നയിക്കുന്നു എന്ന ആരോപണമുയർന്നിരുന്നു. അതിന്റെയൊന്നും കാര്യമെടുക്കാതെ അദ്ദേഹം അവർക്കുവേണ്ടി നില കൊണ്ടു. കാൽകഴുകൽ ശുശ്രുഷയിൽ സ്ത്രീകളെ ഉൾപ്പെടുത്തിയതുംമറ്റൊരു വിമര്ശനത്തിന് കാരണമായി.

സ്വവര്ഗാനുരാഗികളെ പോലും അദ്ദേഹം സഭയിലേക്ക് സ്വാഗതം ചെയ്തു. യുവാക്കളെ സഭയിൽ അടുപ്പൊക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർക്കു വേണ്ടി കോൺഫ്രൻസുകളും ചർച്ച വേദികളുമൊരുക്കി. അങ്ങനെ ഇന്നലെവരെ സഭ എതിർത്തിരുന്ന പല വിഷയങ്ങളിലും അദ്ദേഹം തീരുമാനങ്ങളെടുത്ത് സഭയിൽ എതിർപ്പുണ്ടായെങ്കിലും അത് സഭയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയുണ്ടായി.

മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യപ്രവർത്തിയെന്ന് അദ്ദേഹം ജനത്തെ പ്രബോധിപ്പിച്ചിരുന്നു. ലാളിത്യമായിരിക്കണം ഒരു വൈദീകൻ മുക മുദ്രയാക്കേണ്ടതെന്നായിരുന്നു അദ്ദേഹം വൈദീകരെ ഉപദേശിച്ചിരുന്നത്. ദേവാലയങ്ങളിൽ പണപ്പിരിവ് മിതപ്പെടുത്തണമെന്നും വിശുദ്ധ കുർബാന മദ്ധ്യേ പത്ത് മിനുട്ടിൽ കൂടുതൽ പ്രസംഗിക്കരുതെന്നും അദ്ദേഹം വൈദീകരോട് നിർദ്ദേശ്ശിച്ചിരുന്നു.

അങ്ങനെ സഭയെ അടിമുടി മാറ്റുന്ന പല തീരുമാനങ്ങളും അദ്ദേഹം കൈകൊണ്ടെങ്കിലും വൈദീകരുടെ വിവാഹവും സ്ത്രീകളെ പൗരോഹിത്യ ശുശ്രുഷയിലേക്ക് കൊണ്ടുവരുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ ഒന്നും തന്നെയെടുത്തില്ല. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ താൻ ആ തീരുമാനങ്ങൾ എടുക്കാത്തത് എന്തെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഫ്രാൻസിസ് മാർപ്പാപ്പ അതിൽ യാതൊരഭിപ്രായവും പറയുകയുണ്ടായില്ല.

പുരോഗമന വാദിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് അതുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ലോക രാഷ്ട്രങ്ങളിൽ മിക്കവയും അദ്ദേഹം സന്ദർശിച്ചു എന്നാൽ ഇന്ത്യ സന്ദർശ്ശിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.  ഇന്ത്യ അദ്ദേഹത്തെ ക്ഷണിച്ചില്ല എന്നതായിരുന്നു അതിനു കാരണം. വത്തിക്കാൻ സിറ്റിയെന്ന രാഷ്ട്രത്തിന്റെ തലവൻ കൂടിയായതിനാൽ രാഷ്ട്രങ്ങൾ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷേണിക്കേണ്ടതുണ്ട്. മുസ്ലിം രാഷ്ര്ട്രങ്ങൾ പോലും അദ്ദേഹത്തെ സന്ദർശിക്കാൻ ക്ഷണിച്ചെങ്കിലും ഇന്ത്യ ക്ഷണിക്കാഞ്ഞത് ഒരു തരത്തിൽ ഇന്ത്യയിലെ വിശ്വാസി സമൂഹത്തെ നിരാശപ്പെടുത്തുയെന്ന തന്നെ പറയാം. ജോൺ പോൾ രണ്ടാമൻ രണ്ട് പ്രാവശ്യം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട് 86 ലും 99 ലും. ഇന്ത്യ സന്ദർശിച്ച മറ്റൊരു മാർപ്പാപ്പ പോൾ ആറാമനാണ് അദ്ദേഹം 1969 ൽ മുബൈയിൽ നടന്ന ദിവ്യ കാരുണ്യ കോൺഗ്രിസിൽ പങ്കെടുക്കാനായിരുന്നു ഇന്ത്യയിൽ എത്തിയത്. പോൾ ആറാമനും ജോൺ പോൾ രണ്ടാമനും മാത്രമേ ഇന്ത്യ സന്ദര്ശിച്ചിട്ടുള്ളു. ജനകീയനായ മാർപ്പാപ്പ കരുണയും ലാളിത്യവും പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിലും കാണിച്ചു കൊടുത്ത ഇടയൻ. അതായിരിക്കാം ലോകം അദ്ദേഹത്തെ ഇത്രയധികം ആരാധിച്ചതും സ്നേഹിച്ചതും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments