Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരുവനന്തപുരം – ന്യൂഡൽഹി വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

തിരുവനന്തപുരം – ന്യൂഡൽഹി വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി


തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ റദ്ദാക്കി. രാത്രി 7.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ബോർഡിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു വിമാനം റദ്ദാക്കിയെന്ന അപ്രതീക്ഷിത അറിയിപ്പ്.


വിമാനം വൈകുമെന്നായിരുന്നു അധികൃതർ ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാൽ 9 മണിയോടെ സാങ്കേതിക കാരണങ്ങൾ മൂലം വിമാനം റദ്ദാക്കുന്നുവെന്നാണ് യാത്രക്കാരെ അറിയിച്ചത്. റദ്ദാക്കാനുള്ള കാരണം എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. പകരം സംവിധാനവും ഏർപ്പെടുത്തിയില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments