Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനമില്ല;സുരക്ഷാവീഴ്ചയിൽ അല്ല ഇപ്പോൾ ശ്രദ്ധിക്കേണ്ടത്:ശശി തരൂർ

വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനമില്ല;സുരക്ഷാവീഴ്ചയിൽ അല്ല ഇപ്പോൾ ശ്രദ്ധിക്കേണ്ടത്:ശശി തരൂർ

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻ്റെ വീഴ്ചയല്ല നിലവിൽ ശ്രദ്ധിക്കേണ്ടതെന്ന് ശശി തരൂർ എം പി. വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനം എന്നൊന്നില്ലയെന്നും സുരക്ഷാവീഴ്ചയിൽ അല്ല ഇപ്പോൾ ശ്രദ്ധിക്കേണ്ടതെന്നും തരൂർ പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമാക്കേണ്ടത്. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിന്നീടാവശ്യപ്പെടാം. വിജയകരമായി റദ്ദാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മൾ അറിയുന്നതെന്നും ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഭീകരാക്രമണം കേന്ദ്ര സർക്കാരിൻ്റെയും ഇൻ്റലിജെൻസ് വിഭാഗത്തിൻ്റെയും വീഴ്ചയാണെന്ന് ചൂണ്ടികാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാവീഴ്ചകൾ സ്വാഭാവികമാണെന്ന തരത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments