ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ടും മൂന്നും വയസ്സ് പ്രായമായ കുട്ടികളാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. തീപിടിത്തത്തില്‍ 800ലധികം ചെറുവീടുകള്‍ കത്തിയമര്‍ന്നു. രോഹിണി സെക്ടര്‍ 17ല്‍ ഇന്ന് രാവിലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. 3.30ഓടെയാണ് ഫയര്‍ഫോഴ്‌സിന് തീയണയ്ക്കാന്‍ സാധിച്ചത്. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
RELATED ARTICLES



