ദുബായ് : ഏഷ്യാന ഹോട്ടലിൽ വച്ച് നടന്ന വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ, സിക്രട്ടറി ആയി റജി ജോർജ്ജ്, ട്രഷറർ ആയി ജോൺ കെ ബേബി വൈസ് പ്രസിഡന്റ് അഡ്മിൻ ആയി സന്തോഷ് വർഗീസ്, വിമെൻസ് ഫോറം പ്രസിഡന്റായി ഷബ്ന സുധീർ, വിമെൻസ് ഫോറം സെക്രട്ടറിയായി ഷീബ ടൈറ്റസ്, വിമെൻസ് ഫോറം ട്രഷറർ ആയി നസീമ മജീദ്, യൂത്ത് ഫോറം പ്രസിഡന്റ് ആയി ദിയ നമ്പ്യാർ, യൂത്ത് ഫോറം സെക്രട്ടറിയായി സുദേവ് സുധീർ, ട്രഷറർ ആയി ടിറ്റോ ടൈറ്റസ് എന്നിവർ ചാർജ്ജെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രദീപ് പൂഗാടൻ ചടങ്ങിനു നേതൃത്വം നൽകി. രക്ഷാധികാരികളായി രാജു തേവർമ്മടം, പ്രദീപ് പൂഗാടൻ, അരുൺ ബാബു ജോർജ്ജ്, സുധീർ സുബ്രഹ്മണ്യൻ എന്നിവരെ തിരഞ്ഞെടുത്തു.



