ഷാർജ: ഷാർജയിൽ കുട്ടികളുടെ വായനാമേളയ്ക്ക് തുടക്കമായി. ‘പുസ്തകങ്ങളിലേക്ക് ആഴ്ന്നിറങ്ങുക’ എന്ന പ്രമേയത്തിലാണ് ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന വായനമേള പുരോഗമിക്കുന്നത്. ഷാർജ എക്‌സ്‌പോ സെന്ററിൽ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചമേള മെയ് നാല് വരെ നീളും.
പതിനാറാമത് വായനാമേള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്‌ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. 22 രാജ്യങ്ങളിൽ നിന്നുള്ള 122 അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് ഇത്തവണമേളയിൽ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ 1,024ലധികം പരിപാടികളുടെ സാംസ്‌കാരിക അജണ്ടയ്ക്ക്‌നേതൃത്വം നൽകും. ശില്പശാലകൾ, നാടക പ്രകടനങ്ങൾ, സംവേദനാത്മക സെഷനുകൾ, കലാസാംസ്‌കാരികവിദ്യാഭ്യാസ വിഭാഗങ്ങളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഷാർജയിൽ കുട്ടികളുടെ വായനാമേളയ്ക്ക് തുടക്കമായി
RELATED ARTICLES



