ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നു നടൻ ഷൈൻ ടോം ചാക്കോ. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു മൊഴി നൽകി. ലഹരി വിമുക്തിക്കായി എറണാകുളത്തെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഷൈൻ പറഞ്ഞു. തനിക്കു ലഹരിയിൽ നിന്നു മോചനം ആവശ്യമുണ്ടെന്നു പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യൽ പൂർത്തിയായതിവു പിന്നാലെ നേരെ തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. മോഡൽ സൗമ്യയുടെയും നടൻ ശ്രീനാഥ് ഭാസിയുടെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. പത്തര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
ഹൈബ്രിഡ് കഞ്ചാവ് ഇടപാടിൽ ഒരു ബന്ധവുമില്ലെന്നാണു മൂവരുടെയും മൊഴി. ചികിത്സാ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ ആലപ്പുഴ എക്സൈസ് ഓഫിസിൽ എത്തിയിരുന്നു. ഡി അഡിക്ഷൻ സെന്ററിലെ ചികിത്സാരേഖയാണ് ഹാജരാക്കിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽനിന്നു മോചനം നേടണമെന്നും ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്സൈസിനോട് പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തിയത്. ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. അതേസമയം, സൗമ്യ മൊഴി നൽകിയ ശേഷം എക്സൈസ്



