ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാർ ആശുപത്രിയിലെന്ന് റിപ്പോർട്ട്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് അജിത് ചികിത്സ തേടിയതെന്നാണ് വിവരം. ഉദരാസ്വാസ്ഥ്യമാണ് ആശുപത്രിയിൽ ചികിത്സ തേടാൻ കാരണമെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.രാഷ്ട്രപതിയിൽ നിന്ന് പദ്മഭൂഷൻ ഏറ്റുവാങ്ങിയ ശേഷമാണ് താരം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്



