ന്യൂയോർക്ക് : യുഎസിലെ വാഷിങ്ടൻ സംസ്ഥാനത്തെ ന്യൂകാസിൽ നഗരത്തിൽ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരിലെ വിജയനഗരം ആസ്ഥാനമായ ഹോളോവേൾഡ് റോബട്ടിക്സ് കമ്പനി സിഇഒ ഹർഷവർധന കിക്കേരി (57), ഭാര്യയും ഹോളോവേൾഡ് സഹസ്ഥാപകയുമായ ശ്വേത പന്യം (44), മകൻ ദ്രുവ കിക്കേരി (14) എന്നിവരാണു കൊല്ലപ്പെട്ടത്.
സുപ്രീം കോടതി ഉത്തരവ് ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ 20 ഇന മാർഗരേഖ
ശ്വേതയെയും ദ്രുവയെയും കൊലപ്പെടുത്തിയശേഷം ഹർഷവർധന ജീവനൊടുക്കിയെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു. 7 വയസ്സുള്ള ഇളയമകൻ വീട്ടിലില്ലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവം നടന്നത്. വെടിയൊച്ച കേട്ട് അയൽവാസികളാണു പൊലീസിനെ വിവരമറിയിച്ചത്.



