ദുബൈ: ദുബൈയിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ദുബൈയിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ ഒന്നിൽ തീപിടിത്തം ഉണ്ടായതായി രാവിലെ 8.24ന് റിപ്പോർട്ട് ലഭിച്ചെന്ന് ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു.
രണ്ട് വെയർഹൗസുകളിലാണ് തീപടർന്നു പിടിച്ചത്. വിവരം ലഭിച്ച് ആറ് മിനിറ്റിനകം അൽ ഖൂസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേന അംഗങ്ങൾ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ തുടങ്ങി. രാവിലെ 9.40ഓടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സ്ഥലത്ത് 9.51ഓടെ ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തീപിടിത്തത്തിൽ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
ദുബൈയിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
RELATED ARTICLES



