Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedബഹ്റൈനിലെ കൊലപാതകം,മൃതദേഹം കത്തിച്ചുകളഞ്ഞ പ്രവാസിയുടെ കേസിൽ വിചാരണ ഉടൻ

ബഹ്റൈനിലെ കൊലപാതകം,മൃതദേഹം കത്തിച്ചുകളഞ്ഞ പ്രവാസിയുടെ കേസിൽ വിചാരണ ഉടൻ

മനാമ: ബഹ്റൈനിൽ ഒരാളെ ദാരുണമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ പ്രവാസിയുടെ കേസിൽ വിചാരണ ആരംഭിക്കുന്നു. മെയ് 18നാണ് വിചാരണ ആരംഭിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോർട്ടുകൾ അനുസരിച്ച് പ്രതി ചുറ്റിക ഉപയോ​ഗിച്ചാണ് 41 വയസ്സുള്ളയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ബഹ്റൈനിലെ സിത്രക്കടുത്തുള്ള ടുബ്ലി എന്ന ​ഗ്രാമത്തിൽ വെച്ച് ഏപ്രിൽ 9നാണ് സംഭവം നടക്കുന്നത്. ചുറ്റിക ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം അവിടെയുള്ള ഒരു ഫാമിൽ വെച്ച് മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. തെളിവുകൾ നശിപ്പിച്ച് കളയാനാണ് പ്രതി ഇത്തരത്തിൽ ചെയ്തത്. തൊഴിലാളികളുടെ താമസയിടത്തുള്ള ഫാമിൽ തീപിടുത്തം ഉണ്ടായതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ ഫോറൻസിക് അധികൃതരും പോലീസ് ഉദ്യോ​ഗസ്ഥരും അടങ്ങിയ സംഘം സംഭവ സ്ഥലത്തേക്കെത്തി. അധികൃതർ നടത്തിയ അന്വേഷണത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയും കൂടുതൽ മെഡിക്കൽ പരിശോധനയ്ക്കായി മൃതദേഹം അയക്കുകയും ചെയ്തു. പരിശോധനയിൽ തലയ്ക്ക് ​ഗുരുതര പരിക്കേറ്റതാണ് മരണകാരണമായി കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments