തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണാറായി, ശശി തരൂർ എംപി, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഇന്ന് രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സിയുടെ കൂറ്റൻ കപ്പലായ സെലസ്റ്റിനോ മരസ്കയെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ച ശേഷമാകും അദ്ദേഹം പൊതുസമ്മേളന വേദിയിലേക്ക് എത്തുക. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തകർത്തു പോരടിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. തുറമുഖത്തിന്റെ ക്രെഡിറ്റ് ഞങ്ങളുടേതാണെന്ന് ഇരു കൂട്ടരും വാദിക്കുകയാണ്.



