Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജിദ്ദയിൽ ട്രംപ് ടവർ നിർമ്മാണം തുടങ്ങി

ജിദ്ദയിൽ ട്രംപ് ടവർ നിർമ്മാണം തുടങ്ങി

ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും 47 നിലകളിലായി 350 അത്യാഡംബര അപ്പാർട്ട്മെന്റുകളും പെൻറ് ഹൗസുകളുമാണ് ട്രംപ് ടവറിന്റെ ആകർഷണം. രാജ്യത്തെ ആദ്യത്തെ മെമ്പേഴ്സ് ഓൺലി ട്രംപ് ക്ലബ്ബും ഇവിടെയുണ്ടാകും. നാല് വർഷം കൊണ്ട് 2029-ൽ നിർമാണം പൂർത്തിയാകും. ട്രംപ് ഓർഗനൈസേഷനും ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 200 കോടി റിയാലാണ് ചെലവ്. നിരവധി തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. ഈ മാസം പതിമൂന്നിന് ട്രംപ് സൗദി സന്ദർശിക്കും. ഇതിനിടയിലാണ് ഇന്ന് നിർമാണ കരാർ ഒപ്പിട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments