തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അൽപസമയത്തിനകം കമ്മിഷനിങ് ചെയ്യും. തുറമുഖം രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തി. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ മോദി ഉദ്ഘാടന വേദിയിൽ എത്തി. പന്ത്രണ്ടോടെ മടങ്ങും. കമ്മിഷനിങ് ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ പ്രസംഗിക്കുന്നത് മൂന്നു പേര്‍ മാത്രം. മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി വി.എന്‍.വാസവനും മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. പ്രധാനമന്ത്രി 45 മിനിറ്റും മുഖ്യമന്ത്രി 5 മിനിറ്റും വാസവന്‍ 3 മിനിറ്റും സംസാരിക്കും. അഭിമാനമൂഹൂർത്തത്തിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് അൽപസമയത്തിനകം
RELATED ARTICLES



