ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, നൌഷാര, അഖ്നൂർ എന്നിവിടങ്ങളിൽ പാകിസ്താൻ വെടിവയ്പ്പുണ്ടായി. തൊട്ടുപിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. തുടർച്ചയായി എട്ടാം ദിനമാണ് പ്രകോപനമില്ലാതെ തന്നെ പാകിസ്താൻ സൈന്യം വെടിയുതിർക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പാക്ക് പ്രകോപനം ഉണ്ടായിരുന്നത്.



