Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഭൂചലനം; ചിലിയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഭൂചലനം; ചിലിയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ബ്യൂണസ് അയേഴ്സ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്‍റീനയിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജന്‍റീനയ്ക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും യുഎസ്ജിഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ നിര്‍ദേശം നൽകി. എന്നാൽ അർജന്‍റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കേപ് ഹോണിനും അന്‍റാർട്ടിക്കക്കും ഇടയിലുള്ള ഡ്രേക്ക് പാസേജിൽ വെറും പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് അറിയിപ്പ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments