മനാമ: കാത്തലിക് കോൺഗ്രസിന്റെ 107 ജന്മദിനം ബഹറിൻ എ. കെ. സി.സി. കേക്ക് മുറിച്ച് ആഘോഷിച്ചു. ഫ്രാൻസിസ് പാപ്പ ഹോളിൽ നടന്ന ചടങ്ങിൽ എ. കെ. സി. സി. ബഹറിൻ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. ഭൂതകാലത്തെ നോക്കി വിലപിക്കുന്ന നിഷ്കാഷിതമായ ഒരു സമൂഹത്തെ അല്ല ഭാവിയിലേക്ക് നോക്കി ജാഗരം കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ എ. കെ.സി.സി യുടെ പങ്ക് വലുതാണെന്ന് പ്രസിഡണ്ട് ചാൾസ് അഭിപ്രായപ്പെട്ടു. സമൂഹത്തെ ശരിയുടെ പാതയിലേക്ക് നയിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് എ.കെ.സി.സി.ക്ക് ഉള്ളത് എന്ന്, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസിന്റെ 107-ആം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 17,18 തീയതികളിൽ പാലക്കാട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് സന്നദ്ധരായ എല്ലാ പ്രവർത്തകരെയും പങ്കെടുപ്പിക്കണമെന്ന് സമ്മേളനത്തിൽ ട്രഷറർ ജിബി അലക്സ് ആവശ്യപ്പെട്ടു.
പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രത്യേക പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ,
ജീവൻ ചാക്കോ സ്വാഗതവും, പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.



