ലണ്ടന്‍: വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതിന് ചൈനീസ് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ക്ടോക്കിന് 600 മില്യണ്‍ യുഎസ് ഡോളര്‍ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്. യൂറോപ്യൻ യൂണിയൻ സ്വകാര്യതാ നിരീക്ഷണ ഏജൻസിയാണ് നാല് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ഭീമമായ തുക പിഴ ചുമത്തിയത്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
ടിക് ടോക്കിന്റെ ഡാറ്റാ കൈമാറ്റത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ഒരു അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴകളിലൊന്നാണിത്. അതേസമയം യൂറോപ്യൻ യൂണിയൻ പിഴയ്ക്കെതിരെ അപ്പീൽ നൽകാനാണ് ടിക്ടോക്കിന്റെ തീരുമാനം.



