ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി മേഖലയിൽ ഭൂകമ്പം. ശനിയാഴ്‌ച റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്ട്. മുന്നേയും പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയ സ്ഥലമാണ് സുലവേസി മേഖല.
ഇന്തോനേഷ്യയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രകമ്പനമുണ്ടായതായി സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് അറിയിച്ചത്. രാജ്യത്ത് സുനാമിക്ക് സാധ്യതയില്ലെന്നും എക്‌സ് പോസ്റ്റിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതാണ് യൂറോപ്യൻ മെഡിറ്റനേറിയൻ സീസ്‌മോളജിക്കൽ സെന്റർ പറയുന്നത് (ഇഎംഎസ്‌സി). 109 കിലോ മീറ്റർ (68 മെെൽ) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്നും ഇഎംഎസ്‌സി പറയുന്നു.
ഭൂകമ്പത്തെ തുടർന്നോ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രകമ്പനത്തെ തുടർന്ന് സ്ഥലത്തെ പ്രദേശികവാസികൾക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകി.



