Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾലോക പ്രവാസി സംഗമം ഇന്ന്

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾലോക പ്രവാസി സംഗമം ഇന്ന്

ചന്ദനപ്പള്ളി: ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതും ആഗോള തീർത്ഥാടന കേന്ദ്രവുമായ സെന്റ്ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്ന് ലോക പ്രവാസി സംഗമം നടക്കും. പ്രധാന പെരുന്നാൾ മെയ് 7,8 തീയതികളിലാണ്.
ഇന്ന് 6.45 നു മൂന്നിന്മേൽ കുർബാന, 10 ന് ബാലസമാജം തുമ്പമൺ ഡിസ്ട്രിക്ടിന്റെ വർണകൂടാരം. ഫ അബിമോൻ വി റോയി, മോട്ടിവേഷൻ ട്രയിനർ എ കെ കൃഷ്ണകുമാർ, അലീന അന്ന ചെറിയാൻ, റെയ്ച്ചൽ ഡാനിയേൽ, അനീറ്റ പാപ്പച്ചൻ, റിയ മെറിൻ ജേക്കബ് എന്നിവർ പ്രസംഗിക്കും.
7 നു ലോക പ്രവാസി സംഗമം ഭക്ഷ്യ വകുപ്പു മന്ത്രി ജി ആർ അനിൽ ഉത്ഘാടനം ചെയ്യും. പ്രവാസി കൺവീനർ മാത്യൂസ് പി ജേക്കബ് അധ്യക്ഷത വഹിക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സൺ ഡോ ജിനു സഖറിയ ഉമ്മൻ, ഫാ സുനിൽ എബ്രഹാം, ഫാ ജോബിൻ യോഹന്നാൻ, മനോജ് ബേബി, ഗീവർഗീസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. 8 നു കൊച്ചിൻ കലാഭവന്റെ മ്യൂസിക്കൽ മെഗാ ഷോ.

ഇന്നലെ സ്വാന്തന മദ്ധ്യസ്ഥ പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു ഡോ മാത്യൂസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഡോ സഖറിയ മാർ സെവേറിയോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. ഇടവക ദിനം അഡിഷണൽ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമി ഉത്ഘാടനം ചെയ്തു. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, പ്രിത് ജി ജോർജ്, എം പി ഷാജി, പി എസ് ജേക്കബ്, പി ഡി ജോർജ്, പി എസ് ജോൺ, പി ഡി ബേബിക്കുട്ടി, ബിജു ജോർജ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments