Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാളെ രാജ്യത്ത് 244 കേന്ദ്രങ്ങളിൽ അപായമണി മുഴങ്ങും; പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായാൽ ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ...

നാളെ രാജ്യത്ത് 244 കേന്ദ്രങ്ങളിൽ അപായമണി മുഴങ്ങും; പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായാൽ ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ മോക്ഡ്രിൽ

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. പാകിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലാണ് സൈറണുകള്‍ മുഴക്കുക. കേരളത്തില്‍ രണ്ട് ജില്ലകളില്‍ നാളെ മോക്ഡ്രില്‍ നടത്തുമെന്നാണ് ഇതുവരെയുള്ള തീരുമാനമെങ്കിലും എല്ലാ ജില്ലകളിലും നടത്തണമെന്ന ആവശ്യമുണ്ട്. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രില്‍ നടത്താൻ ഇതുവരെ തീരുമാനിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലെ കാര്യത്തിൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിന് ശേഷമാകും തീരുമാനം.

സംഘര്‍ഷത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ പരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്‌കൂളുകള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കും. ആക്രമണമുണ്ടായാല്‍ സ്വയം രക്ഷക്കാണ് പരിശീലനം.സംസ്ഥാനത്തെ 20 ജില്ലകളില്‍ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു. സിവില്‍ ഡിഫന്‍സ്, പഞ്ചാബ് പോലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ നാളെ മോക്ക് ഡ്രില്ലുകള്‍ നടത്തും. യു പിയില്‍ 19 ജില്ലകളില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, പോലീസ് അഡ്മിനിസ്‌ട്രേഷന്‍, ഫയര്‍ സര്‍വീസസ്, ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് എന്നിവയുമായി ചേര്‍ന്ന് മോക്ക് ഡ്രില്‍ നടത്തുമെന്ന് ഭരണകൂടം ഉത്തരവിട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments