ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ പൂഞ്ചില്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 43 പേര്‍ക്ക് പരിക്കേറ്റെന്നും മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളായ കശ്മീരികളാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പൂഞ്ചിലേയും താങ്ദാറിലെയും ജനവാസമേഖലകളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൂഞ്ചില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം
പാകിസ്താന്‍ പൂഞ്ചില്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
RELATED ARTICLES



