ഇസ്ലാമാബാദ്: ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തേ പാക് ദേശീയ അസംബ്ലിയിലും പ്രകോപനപരമായ പ്രതികരണം പാക് പ്രധാനമന്ത്രി നടത്തിയിരുന്നു.
അതേസമയം പാകിസ്താനില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടിന് പുറത്തിറങ്ങരുതെന്നും വിളക്കുകള്‍ പൂര്‍ണമായും അണക്കണമെന്നും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി മേഖലകളിലാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.



