ആലപ്പുഴ: കോൺഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ചും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജ്യാതിർത്തിയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ നടക്കുമ്പോൾ ഇവിടെ ‘ഓപ്പറേഷൻ സുധാകർ’ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ഒരു കോൺഗ്രസുകാരനെ പോലും ജയിപ്പിക്കാൻ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
കെ സുധാകരനെ ഇപ്പോൾ മാറ്റുന്നതിന്റെ താൽപര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളിൽനിന്ന് നല്ല ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരനെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെ; ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വേടൻ
നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് തൃശ്ശൂർ ജില്ലയിലും പോസ്റ്ററുകൾ പതിച്ചു. ‘കോൺഗ്രസിനെ നയിക്കാൻ കേരളത്തിൽ കെ സുധാകരൻ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ് വെച്ചിരുന്നു. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടിലായിരുന്നു ബോർഡ്. ‘കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്നാണ് ബോർഡിലെ വാചകം.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി
RELATED ARTICLES



