Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം 'അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ല' എന്ന്  ജെ ഡി വാൻസ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ‘അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ല’ എന്ന്  ജെ ഡി വാൻസ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ‘അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡന്‍റ്  ജെ ഡി വാൻസ്. എങ്കിലും പ്രസിഡന്റ് ഡോണാൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘അൽപ്പം ശാന്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം താഴെ വയ്ക്കാൻ പറയാൻ കഴിയില്ല. അതിനാൽ, നയതന്ത്ര മാർഗ്ഗങ്ങളിലൂടെ നമ്മൾ ഈ വിഷയം പിന്തുടരും’ – എന്നാണ് ഫോക്സ് ന്യൂസിന് നൽകി അഭിമുഖത്തിൽ വാൻസ് പറഞ്ഞത്.

‘ഇത് ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കോ, ഒരു ആണവ സംഘർഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയും പ്രതീക്ഷിക്കുന്നതെന്നും’ വാൻസ് പറഞ്ഞു. ഇപ്പോൾ, അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments