Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ഓഫ് ഇന്ത്യൻ സ്റ്റാഫ് അനിൽ ചൗഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. മേയ് എട്ടിന് രാത്രിയും ഒമ്പതിനു പുലർച്ചെയും പാക്കിസ്ഥാൻ ഇന്ത്യയ്ക്കുനേരെ ആക്രമണശ്രമം നടത്തിയതായി ഇന്ത്യൻ സൈന്യവും സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ പലതവണ വെടിവയ്പ്പും നടത്തി. രാജ്യത്തിന്റെ പരമാധികാരവും തദ്ദേശീയ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ഏതു തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സേനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments