ഒരു മാസത്തെ വരുമാനം ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അതിനൊപ്പം സംഗീത പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇളയരാജ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഈ വർഷം ആദ്യം ഞാൻ എന്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്യുകയും അതിന് ‘വാലിയന്റ്’ (ധീരൻ) എന്ന് പേരിടുകയും ചെയ്തു. എന്നാൽ, മെയ് മാസത്തിൽ പഹൽഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ ക്രൂരമായ കൊലപാതകത്തെത്തുടർന്ന് നമ്മുടെ ധീര സൈനികർക്ക് അതിർത്തികളിൽ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നമ്മുടെ നിസ്വാർത്ഥരായ ധീരസൈനികർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,’



