കശ്മീർ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായിരിക്കും ഇനി തന്റെ ശ്രമമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ, കശ്മീർ പ്രശ്നത്തിൽ ഏതെങ്കിലും മൂന്നാംകക്ഷിയുടെ മധ്യസ്ഥത അനുവദിക്കില്ലെന്നു ദീർഘകാലമായി തുടർന്നുവരുന്ന നിലപാടിൽ ഇന്ത്യ മാറ്റം വരുത്തിയോ എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. കുറെയേറെ വിഷയങ്ങൾ ഒരു നിഷ്പക്ഷ വേദിയിൽ ചർച്ച ചെയ്യാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ധാരണയായിട്ടുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച നടത്തിയ പ്രഖ്യാപനംതന്നെ ഇന്ത്യയിൽ പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ യുഎസും യുഎന്നും ഉൾപ്പെടെ ഒരു മൂന്നാം കക്ഷിയെയും സജീവമായി ഇടപെടാൻ അനുവദിക്കില്ലെന്നാണ് 1971ലെ ഷിംല കരാർ മുതൽ ഇന്ത്യയുടെ നിലപാട്.
കശ്മീർ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായിരിക്കും ഇനി തന്റെ ശ്രമമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
RELATED ARTICLES



