റിയാദ്: ഇതുവരെ 6000ലേറെ മലയാളി ഹാജിമാർ മക്കയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കൊച്ചി വഴിയും തീർഥാടകരുടെ വരവ് ആരംഭിച്ചു. 289 പേരുമായി നെടുമ്പാശ്ശേരിയിൽനിന്ന് ആദ്യ വിമാനം (സൗദി എയർലൈൻസ്) വെള്ളിയാഴ്ച രാത്രി 9.20ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ടെർമിനൽ ഒന്നിൽ ഇറങ്ങിയ തീർഥാടകരെ ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ വഴി മക്കയിലെത്തിച്ചു. ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്ക് ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്ത, ഈ വർഷത്തെ ആദ്യ ഇന്ത്യൻ തീർഥാടകരായി കൊച്ചിയിൽനിന്നെത്തിയ ഈ സംഘം.
മികച്ച സൗകര്യങ്ങളോടെ എളുപ്പത്തിൽ മക്കയിലെത്താനാവും എന്നതാണ് ഹറമൈൻ െട്രയിനിെൻറ പ്രത്യേകത. ഇതുവരെ എത്തിയവരെയെല്ലാം ബസുകളിലാണ് മക്കയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇനി ഹറമൈൻ ട്രയിനിലും യാത്ര അനുവദിക്കും. അത് തീർഥാടകർക്ക് കൂടുതൽ മികച്ച അനുഭവവും സൗകര്യവുമാണ്. ജിദ്ദ വിമാനത്താവളത്തിനുള്ളിൽ തന്നെയാണ് ഹറമൈൻ റെയിൽവേ സ്റ്റേഷൻ. അറൈവൽ ടെർമിനലിൽനിന്ന് തന്നെ നേരെ വളരെയെളുപ്പത്തിൽ ട്രയിനിന് അടുത്തെത്താം. കുറഞ്ഞ സമയം കൊണ്ട് മക്കയിലെത്താനുമാവും.



