ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം. തീപിടിത്തത്തിൽ 17 മരിച്ചു എന്നാണ് റിപ്പോർട്ട്. ചാർമിനാറിന് അടുത്ത് ഗുൽസാർ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ ആറുമണിക്ക് തീപടർന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേർ ചികിത്സയിലുണ്ടെന്നാണ് വിവരം.
വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.
ഹൈദരാബാദിൽ ചാർമിനാറിന് സമീപം വൻ തീപിടിത്തം, 17 പേർ മരിച്ചു
RELATED ARTICLES



