മസ്കറ്റ്: തീവ്രമായ ഉഷ്ണതരംഗത്തിനൊപ്പം ഒമാനിൽ ചൂട് കുതിച്ചുയരുന്നു. മെയ് 17 ശനിയാഴ്ച്ച മസ്കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിൽ രേഖപ്പെടുത്തിയ താപനില 48.6 ഡിഗ്രി സെൽഷ്യസായിരുന്നു. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ അഷ്ഖറയിൽ 47.2 ഡിഗ്രിയും സുറിൽ 46.4 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
അവാബിയിൽ 45.6 ഡിഗ്രി സെൽഷ്യസും ഇബ്രയിൽ 45.5 ഡിഗ്രി സെൽഷ്യസും നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ 45.4 ഡിഗ്രി സെൽഷ്യസും ഖസബ് വിമാനത്താവളത്തിൽ 45.4 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇനിയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നീരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. കനത്ത ചൂടിൽ ആളുകൾ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.



