Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ആദ്യ എഐ നഗരം അബുദാബിയിൽ യാഥാർഥ്യമാകും

ലോകത്തിലെ ആദ്യ എഐ നഗരം അബുദാബിയിൽ യാഥാർഥ്യമാകും

അബുദാബി ; ലോകത്തിലെ ആദ്യ കോഗ്നിറ്റീവ് നിർമിതബുദ്ധി(എഐ) നഗരം ‘ഐയോൺ സെന്റിയ’ 2027ൽ അബുദാബിയിൽ യാഥാർഥ്യമാകും. എഐ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ, സ്വയം പ്രവർത്തിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, എനർജി മാനേജ്മെന്റ് തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. പൊതുസേവനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തിയുടെ സ്വന്തം ഡിവൈസുകൾ ഇവയെല്ലാം ഒരു ഇന്റർഫേസിലൂടെ ബന്ധിപ്പിക്കും.

ഇറ്റാലിയൻ കമ്പനി മൈ ഐയൺ ഇൻകോർപറേറ്റഡ് വികസിപ്പിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകമാണ് എംഎഐഎ( MAIA)എന്ന എഐ മൊബൈൽ ആപ്ലിക്കേഷൻ. ഒരു വ്യക്തിയുടെ പെരുമാറ്റങ്ങൾ, അഭിരുചികൾ എന്നിവ പഠിച്ച് സേവനങ്ങൾ കൃത്യമായി നൽകാൻ എംഎ ഐഎയ്ക്ക് കഴിയും. ഭക്ഷണ ബുക്കിങ് മുതൽ ആരോഗ്യം വരെ എല്ലാം കൈകാര്യം ചെയ്യുന്നു.

അബുദാബി ബോൾഡ് ടെക്നോളജീസും മൈ ഐയൺ ഇൻക്കും ചേർന്ന് 2.5 ബില്യൻ യുഎസ് ഡോളറിൽ ബോട്( BOT) മോഡലിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. എംഎഐഎ ഉപയോഗിച്ച് മൊബിലിറ്റി, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തിഗതമായി സേവനം ലഭിക്കും. അബുദാബായിൽ ജനിച്ച് ലോകത്തേക്ക് കയറ്റിയയ്ക്കുന്നു(“Born in Abu Dhabi, exported to the world) എന്നാതാണ് പദ്ധതിയുടെ ലക്ഷ്യം.

യുഎഇയിൽ ജോലിസാദ്ധ്യതകൾ വർധിപ്പിക്കുകയും  വികസനം കൈവരിക്കുകയും ലക്ഷ്യങ്ങളാണ്. യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് എഐ മേഖലയിൽ സ്‌കിൽ ഡെവലപ്മെന്റ് പദ്ധതികളും യാഥാർഥ്യമാക്കുമെന്ന് മൈ ഐയൺ ഇൻക് സിഇഒ ഡാനിയേൽ മറിനെല്ലി പറഞ്ഞു. അടുത്ത 18 മാസത്തിനകം ആരംഭിക്കാൻ പോകുന്ന ഐയോൺ സെന്റിയ അബുദാബിക്ക് ശേഷം  ആഗോള തലത്തിൽ വ്യാപിപ്പിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments