ദോഹ: ഖത്തറിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. അറബി മാസം ദുൽഹിജ്ജ് ഒൻപത് മുതൽ 13 വരെയാണ് അവധി പ്രഖ്യാപിച്ചത്. മാസം കാണുന്നതിന് അനുസരിച്ച് ജൂൺ ആറിനോ ഏഴിനോ ആയിരിക്കും ബലി പെരുന്നാൾ.
മെയ് 27ന് ചന്ദ്രക്കല ദൃശ്യമായാൽ 28ന് ദുൽഹിജ്ജ് മാസം ആരംഭിക്കും. ജൂൺ അഞ്ച് വ്യാഴാഴ്ച്ചയോ ജൂൺ ആറ് വെള്ളിയാഴ്ച്ചയോ ആയിരിക്കും അറഫദിനം. അറഫ ദിനത്തിന് തൊട്ടടുത്ത ദിവസമാണ് ഈദ് അൽ അദ്ഹ ആഘോഷിക്കുക.
ഖത്തറിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
RELATED ARTICLES



